സംവിധായകന് ഷാഫി ഒരു വന്‍തിരിച്ചുവരവിനൊരുങ്ങുകയാണ്. പ്ലാന്‍ അനുസരിച്ച് കാര്യങ്ങള്‍ ന്ടക്കുകയാണെങ്കില് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ ഒരു മുഴുനീള കോമഡി എന്റര്ടെയ്നര് സിനിമയില്‍ സംവിധാനം ചെയ്യും. നടനും എഴുത്തുകാരനുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന് ആണ് തിരക്കഥ ഒരുക്കുന്നത്. അദ്ദേഹം സിനിമയില്‍ ഒരു പ്രധാനകഥാപാത്രമായെത്തുകുയം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്തോഷ് ടി കുരുവിള, മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റ്. വൈശാഖ് രാജന് എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കും.
വി്ഷ്ണു ഉണ്ണിക്കൃഷ്ണന് മുമ്പ് ബിബിന്‍ ജോര്‍ജ്ജിനൊപ്പം മൂന്ന് ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട് – അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക്റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ. ബിബിന്‍ ജോര്‍ജ്ജ് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
ഷാഫിയും തമാശചിത്രങ്ങളൊരുക്കുന്നതില് പ്രശസ്തനായ സംവിധായകനാണ്. കല്യാണരാമന്, പുലിവാല് കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാടി, ടു കണ്ട്രീസ് എന്നിവ അദ്ദേഹത്തിന്റെ പോപുലര്‍ സിനിമകളാണ്. മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവര്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്തുവെങ്കിലും മോഹന്‍ലാലിനൊപ്പം ചിത്രം ചെയ്തിട്ടുണ്ടായിരുന്നില്ല.