Categories
Film News

സായ് പല്ലവി , ഫഹദ് ചിത്രത്തിന്റെ പേര് മോഹന്‍ലാല്‍ പ്രഖ്യാപിക്കും

ഫഹദ് ഫാസിലും സായ് പല്ലവിയും ഒരു റൊമാന്റിക് ത്രില്ലറില്‍ ഒന്നിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായതായും വാര്‍ത്തയുണ്ടായിരുന്നു. വിവേക് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഫെബ്രുവരി 16ന് വൈകീട്ട് 7ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.

ഫഹദും സായ് പല്ലവിയും ആദ്യമായാണ് ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ ഇരുവരുടേയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി എങ്ങനെയായിരിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ദേശീയ അവാര്‍ഡ് ജേതാവ് പിഎഫ് മാത്യൂസ്, അവസാനം ഈമയൗ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ആളാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ഫഹദ് ഫാസില്‍, സായ് പല്ലവി എന്നിവര്‍ക്കൊപ്പം വലിയ സഹതാരനിരതന്നെ സിനിമയിലുണ്ട്. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സുദേവ് നായര്‍, സുരഭി ലക്ഷ്മി,ലെന എന്നിവര്‍.

ഊട്ടിയിലാണ് സിനിമയുടെ ചിത്രീകരണം. വളരെ കുറച്ച് കാര്യങ്ങള്‍ മാത്രം പുറത്തുവിട്ടു സിനിമ രഹസ്യമാക്കിയിരിക്കുകയായിരുന്നു അണിയറക്കാര്‍ ഇതുവരെയും.