Categories
Film News

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിനൊപ്പം മോഹന്‍ലാലെത്തുന്നു?

മോഹന്‍ലാല്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ക്കൊപ്പം പുതിയ സിനിമയിലെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നു. നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് അദ്ദേഹവും മോഹന്‍ലാലും രതീഷുമൊത്തുള്ള ഒരു ഫോട്ടോ സോഷ്യല്‍മീഡിയ പേജിലൂടെ ഷെയര്‍ ചെയ്തത് വാര്‍ത്ത ശക്തമാക്കിയിരിക്കുകയാണ്. ആരാധകര്‍ ഔദ്യോഗിക അറിയിപ്പിനായി അക്ഷമരായി കാത്തിരിക്കുകയാണ്.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലൂടെ സംവിധായകനായി അരങ്ങേറും മുമ്പ് രതീഷ് ബോളിവുഡ് സിനിമകളില്‍ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്നു. ഫോഴ്‌സ്, മര്‍ദ് കോ ദര്‍ദ് നഹീ ഹോത, ബദായി ഹോ എന്നീ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം വന്‍വിജയമായിരുന്നു. മലയാളത്തില്‍ ആദ്യമായിട്ടായിരുന്നു മനുഷ്യനും റോബോട്ടും തമ്മിലുള്ള ബന്ധത്തിന്റെ കഥ വിഷയമാകുന്നത്.

മോഹന്‍ലാല്‍ നിലവില്‍ ജിത്തു ജോസഫ് സിനിമ റാം ചിത്രീകരണത്തിലാണ്. റാം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തിന്റെ സംവിധാനസംരംഭമായ ബാറോസ് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.