ടൊവിനോ കൈനിറയെ പ്രൊജക്ടുകളുമായി തിരക്കിലാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്നറാണ് ഒരെണ്ണം. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം പേര് പ്രഖ്യാപിക്കുന്നതുള്‍പ്പെടെ മോഹന്‍ലാല്‍ സോഷ്യല്‍മീഡിയ പേജിലൂടെ ഇന്ന് (ഫെബ്രുവരി 11) വൈകീട്ട് 6മണിക്ക് നിര്‍വഹിക്കും.
ജിയോ ബേബിയുടെ മുന്‍ ചിത്രങ്ങള്‍ നിരൂപക പ്രശംസ നേടിയ 2 പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നിവയാണ്. ടൊവിനോയ്ക്കൊപ്പമുള്ള ചിത്രത്തിന് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്നായിരിക്കും പേര് എന്നാണ് മുന്‍ റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം നടന്നിരുന്നില്ല.
സംവിധായകന് ജിയോ ബേബി ദീപു പ്രദീപുമായി , കുഞ്ഞിരാമായണം ഫെയിം, ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാവുകയാണെങ്കില്‍ ചിത്രത്തില്‍ നായികയാകുന്നത് ഒരു വിദേശവനിതയായിരിക്കും. ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന ഒരു യുഎസ് വനിതയാണ് ചിത്രത്തിലെ നായിക. ടൊവിനോ ചിത്രത്തില്‍ ഒരു നാടന്യുവാവായാണ് എത്തുന്നത്.