Categories
Film News

ഏപ്രിൽ പകുതിയോടെ ബാറോസ് ചിത്രീകരണം ആരംഭിക്കുന്നു

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് കഴിഞ്ഞ വർഷം തുടങ്ങാനിരുന്നതായിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന മാറ്റുകയായിരുന്നു. ഒരു വർഷത്തോളമായി സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. 3ഡി ഫോർമാറ്റിലൊരുക്കുന്ന സിനിമയാണിത്.

അടുത്തിടെ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ, മോഹൻലാൽ അറിയിച്ചതാണ് ഏപ്രിൽ പകുതിയോടെ സിനിമ തുടങ്ങാനാലോചിക്കുന്നുവെന്ന്. സിനിമയിൽ വിദേശ താരങ്ങളും അണിയറക്കാരും എത്തുന്നതിനാൽ സിനിമ വൈകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു. മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സന്തോഷ് ശിവൻ ക്യാമറ ഒരുക്കുന്നു.

ബാറോസ്, പോർച്ചുഗൽ, സ്പെയിൻ, ഇന്ത്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ സുവർണകാലത്ത് നടക്കുന്ന കഥയാണ്. ഫാന്‍റസി സിനിമയായൊരുക്കുന്ന ബാറോസ് വാസ്കോഡ ഗാമയുടെ നിധി കാവൽക്കാരന്‍റെ കഥ പറയുന്നു. മോഹൻലാൽ ടൈറ്റിൽ കഥാപാത്രമായെത്തുന്നു.