Categories
Film News trailer

മോഹന്‍ലാല്‍ സൂര്യ ചിത്രം കാപ്പാന്‍ ട്രയിലറെത്തി

കാപ്പാന്‍ സെപ്തംബര്‍ 20ന് റിലീസ് ചെയ്യുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംവിധായകന്‍ കെവി ആനന്ദ് ഒരുക്കുന്ന കാപ്പാനില്‍ സൗത്ത് ഇന്ത്യന്‍ സിനിമാലോകത്തെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒരുമിക്കുന്നു- മോഹന്‍ലാല്‍, സൂര്യ. മുമ്പ് അണിയറക്കാര്‍ അറിയിച്ചിരുന്നതുപോലെ സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. ആക്ഷന്‍, കോമഡി, ത്രില്ലുകള്‍, റൊമാന്‍സ്, ഡാന്‍സ് എല്ലാമുളള ടിപ്പിക്കല്‍ കെവി ആനന്ദ സിനിമയാണെന്നാണ് ട്രയിലര്‍ നല്‍കുന്ന സൂചന.
കാപ്പാനില്‍ മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രൈംമിനിസ്റ്റര്‍ ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രമായാണെത്തുന്നത്. സൂര്യ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ ഹൈ റാങ്ക് ഓഫീസര്‍ ആണ്. പിഎമ്മിന്റെ സെക്യൂരിറ്റി ഓഫീസറാണിദ്ദേഹം. ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍ ചിത്രമാണിത്.

ആര്യ, സയേഷ, ബൊമന്‍ ഇറാനി, ഷംന കാസിം, സമുദ്രക്കനി എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ആര്യ മോഹന്‍ലാലിന്റെ മകനായാണെത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സയേഷ സൂര്യയുടെ ജോഡിയായും ഷംന കാസിം സമുദ്രക്കനിയുടെ ഭാര്യ വേഷത്തിലുമാണെത്തുന്നത്.

ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നു. തമിഴ് കൂടാതെ തെലുഗില്‍ ബന്തോബസ്ത് എന്ന പേരിലും ചിത്രമെത്തുന്നു. രണ്ട് വേര്‍ഷനും ഒരേ സമയം തിയേറ്ററുകളിലേക്കെത്തും.