ആഗസ്റ്റ് 30 മലയാളത്തില്‍ ലാല്‍ vs ലാല്‍ ദിനമാവുമായിരുന്നു. സൂര്യ നായകനായെത്തുന്ന കാപ്പാന്, മോഹന്‍ലാല്‍ പ്രധാനകഥാപാത്രമായെത്തുന്ന സിനിമ പ്രഭാസ് ചിത്രം സാഹോ എന്നിവ ഈ ദിവസമായിരുന്നു റിലീസ് ചെയ്യാനിരുന്നത്. സാഹോയില്‍ നടനും സംവിധായകനുമായ ലാല്‍ എത്തുന്നുണ്ട്.
എന്നാല്‍ സൂര്യയുടെ കാപ്പാന് റിലീസിംഗ് സെപ്തംബര്‍ 10ലേക്ക് മാറ്റിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാഹോയുമായുള്ള ക്ലാഷ് ഒഴിവാക്കാനായി.
കാപ്പാനില്‍ മോഹന്‍ലാല്‍ പ്രൈംമിനിസ്റ്റര്‍ ആയാണെത്തുന്നത്. പ്രഭാസിന്റെ മള്‍ട്ടിലിംഗ്വല്‍ ചിത്രത്തില്‍ ലാല്‍ നെഗറ്റീവ് ഷെയ്ഡിലുളള കഥാപാത്രമാണാവുന്നത്. ശ്രദ്ധകപൂര്‍ സിനിമയില്‍ നായികയാവുന്നു.