Categories
Film News

മോഹന്‍ലാല്‍-സൂര്യ ചിത്രം കാപ്പാന്‍ സ്വാതന്ത്യദിനത്തിലെത്തും

കെവി ആനന്ദ് ചിത്രം കാപ്പാന്‍ ചിത്രീകരണം വളരെ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനായുള്ള ഒരുക്കത്തിലാണ് അണിയറക്കാര്‍.സൂര്യയും മോഹന്‍ലാലും മുഖ്യവേഷത്തിലെത്തുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. വിവിധ രാജ്യങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രിയായാണ് കാപ്പാനില്‍ മോഹന്‍ലാല്‍ എത്തുന്നത്. സൂര്യ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ഓഫീസറായും. ലണ്ടന്‍,ചെന്നൈ,നോര്‍ത്ത് ഇന്ത്യ എന്നിവിടങ്ങളിലായാണ് മോഹന്‍ലാലിന്റേയും സൂര്യയുടേയും കോമ്പിനേഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്.ആര്യ, ബൊമേന ഇറാനി, സയേഷ, സമുദ്രക്കനി എന്നിവരും ചിത്രത്തിലെത്തുന്നു.

എംഎസ് പ്രഭു സിനിമാറ്റോഗ്രാഫിയും ഹാരിസ് ജയരാജ് സംഗീതവും കൈകാര്യം ചെയ്യുന്നു.