Categories
Film News

മോഹന്‍ലാലിന്റെ ബിഗ്ബ്രദര്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി


മോഹന്‍ലാല്‍ സംവിധായകന്‍ സിദ്ദീഖിനൊപ്പമെത്തുന്ന ബിഗ് ബ്രദര്‍ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
പോപുലര്‍ സൗത്ത് ഇന്ത്യന്‍ താരം റെജീന കസാന്‍ഡ്ര നായികവേഷത്തിലെത്തും. മോഹന്‍ലാലിന്റെ നായികയായാണ് കസാന്‍ഡ്ര എത്തുന്നത്.

മോഹന്‍ലാല്‍, അനൂപ് മേനോന്‍, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് എന്നിവര്‍ സഹോദരങ്ങളായെത്തുന്നു. റെജീനയ്ക്കൊപ്പം, പിച്ചൈക്കാരന്‍ ഫെയിം സാധന ടൈറ്റസ്, പുതുമുഖ താരം എന്നിവരും സിനിമയിലുണ്ടാകും. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ടിനി ടോം, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും സിനിമയിലുണ്ടാകും.

ജിത്തു ദാമോദര്‍ ബിഗ് ബ്രദര്‍ സിനിമാറ്റോഗ്രാഫി ചെയ്യുന്നു. ദീപക് ദേവ് ആണ് സംഗീതം. സംവിധായകന്‍ സിദ്ദീഖ് , സുഹൃത്തുക്കളായ ഷാജി, മനു എന്നിവരുമായി ചേര്‍ന്ന് എസ് ടാക്കീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തീകരിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഒക്ടോബറില്‍ സിനിമ തിയേറ്ററുകളിലേക്കെത്തിക്കും.