Categories
Film News

മോഹൻലാലിന്റെ ഷാജി കൈലാസ് ചിത്രത്തിന് തുടക്കമായി

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന പുതിയ സിനിമയിൽ ഷാജി കൈലാസ് , മോഹൻലാൽ ടീം ഒന്നിക്കുന്നുവെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രാജേഷ് ജയരാമൻ , ടൈം, ബാങ്കോക്ക് സമ്മർ, സൗണ്ട് ഓഫ് ബൂട്ട് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാക്കൃത്ത് സിനിമയുടെ ഭാ​ഗമാണ്. നീണ്ട 12വർഷങ്ങൾക്ക് ശേഷമാണ് സംവിധായകൻ ഷാജി കൈലാസും മോഹൻലാലും ഒരുമിക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ 30ാമത് സിനിമയാണിത്. സിനിമയുടെ പൂജ ചടങ്ങുകൾ നടത്തി. സിനിമയുടെ കൂടുതൽ വിവരങ്ങളും ഷൂട്ടിം​ഗ് തുടങ്ങുന്നതെപ്പോഴാണെന്നും അറിയിച്ചിട്ടില്ല.

മോഹൻലാൽ നിലവിൽ 12ത് മാൻ എന്ന ജിത്തു ജോസഫ് ചിത്രത്തിന്റെ തിരക്കിലാണ്. ബ്രോ ഡാഡി ചിത്രീകരണം അടുത്തിടെ പൂർത്തിയാക്കിയിരുന്നു. പൃഥ്വിരാജ് സുകുമാരൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഷാജി കൈലാസ്, പൃഥ്വിരാജ് ചിത്രം കടുവ പൂർത്തിയാക്കാനുണ്ട്. കോവിഡിനെ തുടർന്ന് ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. കടുവ പൂർത്തിയാക്കിയ ശേഷമാവും മോഹൻലാൽ ചിത്രത്തിലേക്ക് കടക്കുക.