Categories
Film News

വീണ്ടും ചർച്ചയായി മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശം; അനന്തപുരിയിൽ നിന്ന് മത്സരിക്കുമോയെന്ന ആകാംക്ഷയിൽ ആരാധകർ

മലയാളികളുടെ പ്രിയ താരം ലാലേട്ടനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവന്തപുരം സീറ്റിലേയ്ക്ക് ബിജെപി പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മുതിർന്ന നേതാവും എംഎൽഎയുമായ ഒ രാജഗോപാൽ   വ്യക്തമാക്കിയിരുന്നു .
സിനിമാ താരങ്ങളായെത്തി രാഷ്ട്രിയത്തിൽ കാലുറപ്പിക്കുന്ന പ്രവണത ബോളിവുഡിലും , ടോളിവുഡിലുമെല്ലാം ഇപ്പോൾ പതിവ് കാഴ്ച്ചയായി മാറിയിരിയ്ക്കുകയാണ് . വർഷങ്ങളായി അഭിനയ രംഗത്തുള്ള സിനിമാ താരങ്ങളെ പ്രത്യേക മുഖവുരയില്ലാതെ തന്നെ ജനങ്ങളിലേക്കെത്തികാനകും.
മലയാളികൾ തങ്ങളുടെ സ്വകാര്യ അഹങ്കാരമെന്നാണ് ലാലേട്ടനെക്കുറിയ്ച്ച്  പറയുന്നത്, മോഹൻ ലാൽ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന ഏറെ നാളത്തെ ഊഹാപോഹങ്ങൾക്കാണ് ഇതോടെ അറുതിയായിരിയ്ക്കുന്നത്.
പൊതു കാര്യങ്ങളിൽ ഏറെ താൽപര്യമുള്ളയാളാണ് മോഹൻലാൽ , അദ്ദേഹത്തോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായി ഒ രാജഗോപാൽ വ്യക്തമാക്കിയിരുന്നു .
കേന്ദ്ര സർക്കാരിന്റെ നീ്ക്കങ്ങളെ പിന്തുണച്ചിട്ടുള്ള താരമാണ് മോഹൻ ലാൽ , പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതടക്കമുള്ള വാർത്തകൾ ഏറെ പ്രാധാന്യത്തോടെയാണ് മലയാളികൾ കേട്ടത്.
തിരുവനന്തപുരകാരനായ താരത്തെ മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അദ്ദേഹം അത് സ്വീകരിക്കുമോയെന്നത് വ്യക്തമല്ലെന്നും  എന്നാൽ ബിജെപിക്ക് അനുകൂലമായ നിലപാടുകളാണ് താരം എടുക്കുന്നതെന്നും രാജഗോപാൽ വ്യക്തമാക്കിയിരുന്നു.