മോഹന്‍ലാല്‍ സിനിമയില്‍ അച്ഛനും മകനുമായെത്തുന്നത് പുതുമയല്ല. ഉടയോന്, രാവണപ്രഭു എന്നീ സിനിമകളില്‍ മുമ്പ് ഇത്തരം വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി ഇരട്ടവേഷത്തിലെത്തുന്നു.
സിനിമയുടെ സംവിധായകരില്‍ ഒരാളായ ജോജു, ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞത്, മോഹന്‍ലാല്‍ അച്ഛനായുള്ള ഭാഗങ്ങള്‍ ചൈനയില്‍ അടുത്തിടെ ചിത്രീകരിച്ചു എന്നാണ്. സിനിമയുടെ ടൈറ്റില്‍ ക്യാരക്ടര്‍ ഇട്ടിമാണിയുടെ അച്ഛന് വേഷം. അച്ഛന് കഥാപാത്രം വളരെ കുറച്ച് മാത്രമാണ് സിനിമയിലെത്തുന്നത്.
ചൈനീസ് മാര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റായുള്ള മോഹന്‍ലാലിന്റെ ലുക്ക് താരം നേരത്തെ സോഷ്യല്‍ മീഡിയ പേജില്‍ ഷെയര്‍ ചെയ്തിരുന്നു. അത് ഒരു ഗാനരംഗം മാത്രമാണെന്നും സംവിധായകന് അറിയിച്ചു.
ഹണി റോസ് ഇട്ടിമാണിയുടെ കാമുകി വേഷത്തിലെത്തുമ്പോള്‍ അച്ഛന് വേഷത്തിന്റെ ജോഡിയായെത്തുന്നത് ജോസഫ് ഫെയിം മാധുരി ബ്രഗാന്‍സ ആണ്.
ചൈനയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാളം സിനിമകൂടിയാണ് ഇട്ടിമാണി.