മോഹന്‍ലാലിന്റെ പുതിയ സിനിമ റാം ചിത്രീകരണം തുടരുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം വിദേശ ലൊക്കേഷനുകളായ ഈജിപ്ത്, ലണ്ടന്‍, ഇസ്താംബുള്‍ എന്നിവിടങ്ങളിലേക്ക് പോകും. ഓണക്കാലത്ത് റിലീസ് ചെയ്യുമെന്നാണ് തുടക്കത്തില്‍ അറിയിച്ചിരുന്നതെങ്കിലും പുതിയതായി വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് പൂജ അവധിക്കാലത്തായിരിക്കും സിനിമ റിലീസ് ചെയ്യുക. ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. 25കോടിയിലധികം വരുന്ന ബജറ്റിലൊരുക്കുന്ന സിനിമ നല്ല ഒരു ഉത്സവചിത്രമായിരിക്കും.
ആക്ഷന്‍ ത്രില്ലര്‍ സിനിമയായ റാമില്‍ മോഹന്‍ലാല്‍, തൃഷ എന്നിവര്‍ ഒരുമിക്കുന്നു. ഇന്ദ്രജിത്, ദുര്‍ഗ കൃഷ്ണ, ലിയോണ ലിഷോയ് എന്നിവരും സിനിമയിലൂണ്ട്. സതീഷ് കുറുപ്പ് ഡിഓപി, വിഷ്ണു ശ്യാം സംഗീതം, വിഎസ് വിനായക് എഡിറ്റര്‍ എന്നിവരാണ് അണിയറയില്‍. രമേഷ് ആര് പിള്ള, സുധന് എസ് പിള്ള എന്നിവര്‍ ചേര്‍ന്ന ്അഭിഷേക് ഫിലിംസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.