മോഹന്‍ലാല്‍ ജിത്തു ജോസഫ് ടീമിന്റെ റാം ചിത്രീകരണം ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്. സിനിമയുടെ ബാക്കി ഭാഗം ചിത്രീകരിക്കുന്നത് വിദേശത്താണ്. കുറച്ച് മാസങ്ങള്‍ കാത്തിരുന്ന ശേഷം ഇരുവരും ദൃശ്യം സിനിമയുടെ രണ്ടാംഭാഗചിത്രീകരണത്തിലേക്ക് കടക്കുകയാണ്. റാം തുടരുന്നത് 2021ഫെബ്രുവരിയിലായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
റാമില്‍ മോഹന്‍ലാലിനൊപ്പം പോപുലര്‍ സൗത്ത് ഇന്ത്യന്‍ താരം തൃഷ നായികയായെത്തുന്നു. ത്രില്ലര്‍ സിനിമയാണിത്. തൃഷ വിനീത എന്ന ഡോക്ടറായി ചിത്രത്തിലെത്തു്നു. ഇന്ദ്രജിത് സുകുമാരന്‍, ദുര്‍ഗ്ഗ കൃഷ്ണ, ചന്തുനാഥ്, ലിയോണ ലിഷോയ് എന്നിവരും സിനിമയിലൂണ്ടാകും. ഈജിപ്ത്, ലണ്ടന്‍, ഇസ്താംബുള്‍ എന്നിവിടങ്ങളില്‍ ചില പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ട്.
രമേഷ് ആര് പിള്ള, സുധന് എസ് പിള്ള എന്നിവര്‍ ചേര്‍ന്ന് അഭിഷേക് ഫിലിംസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.