Categories
Film News

റസൂല്‍ പൂക്കുട്ടി സിനിമയ്ക്ക് മോഹന്‍ലാല്‍ 45ദിവസം നല്‍കും

സിനിമയുടെ ഡിജിറ്റല്‍ ലോകത്തേക്ക പടിഞ്ഞാറുള്ളവര്‍ ഊളിയിടാന്‍ തുടങ്ങിയിട്ട നാളേറെയായി. ഇന്ത്യന്‍ സിനിമക്കാര്‍ പതിയേ ഈ രംഗത്തേക്ക് കടക്കുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ഇന്ത്യയിലും നിരവധി വെബ്‌സീരീസുകളും സിനിമകളും തയ്യാറാക്കി. എന്നാല്‍ ഭൂരിഭാഗവും ബോളിവുഡിലായിരുന്നു. സൗത്തില്‍ ഇപ്പോഴും സംഗതി ആരംഭദശയില്‍ തന്നെയാണ്.

അക്കാഡമി അവാര്‍ഡ് ജേതാവ് ,സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി ഇപ്പോള്‍ സംവിധാനത്തിലേക്ക് കടക്കുകയാണ്. അദ്ദേഹത്തിന്റെ സംവിധാനസംരംഭം ബോളിവുഡിലാണെങ്കിലും ഒരു വെബ് സിനിമയും പ്ലാന്‍ ചെയ്യുന്നുണ്ട്. മലയാളം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആണ് സിനിമയില്‍ നായകനാകുന്നത്. റസൂല്‍ തന്നെ അടുത്തു നല്‍കിയി ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തിയതാണിത്.

സൗത്തില്‍ ഒരു വെബ്‌സിനിമയുടെ ഭാഗമാകുന്ന ആദ്യ താരമാവും മോഹന്‍ലാല്‍. 45ദിവസം ഇതിനായി താരം നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയുടെ സബ്ജക്ടും തിരക്കഥയുമെല്ലാം തയ്യാറാണ്. യുഎസ് ബേസ്ഡ് കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

മോഹന്‍ലാല്‍ ഇപ്പോള്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാര്‍ നാലാമനായാണെത്തുന്നത്. കോഴിക്കോട് സാമൂതിരി രാജക്കന്മാരുടെ നാവിക പടത്തലവനായിരുന്നു കുഞ്ഞാലി മരയ്്ക്കാര്‍. അടുത്തിടെയാണ് താരം തമിഴ് സിനിമ കാപ്പാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സൂര്യ,ആര്യ എന്നിവര്‍ ലാലേട്ടനൊപ്പം സിനിമയിലുണ്ട്. മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായാണ് സിനിമയിലെത്തുന്നത്. മരക്കാറിനുശേഷം മോഹന്‍ലാല്‍ ജിബിജോജു ടീമിന്റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ചിത്രീകരണത്തിലേക്ക് കടക്കും. കൂടാതെ സിദ്ദീഖിന്റെ ബിഗ് ബ്രദര്‍, അരുണ്‍ ഗോപിയുടെ പേരിട്ടിട്ടില്ലാത്ത സിനിമ തുടങ്ങിയ പ്രൊജക്ടുകളുമുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ആണ് മോഹന്‍ലാലിന്റെ അടുത്ത റിലീസ്. ഈ മാസം അവസാനത്തോടെ സിനിമ തിയേറ്ററുകളിലേക്കെത്തും.