മോഹൻലാൽ ബി ഉണ്ണിക്കൃഷ്ണൻ കൂട്ടുകെട്ടിന്റെ പുതിയ സിനിമ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. റിപ്പോർട്ടുകളനുസരിച്ച് സിനിമയുടെ പേര് ആറാട്ട് എന്നാണ്. മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായെത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയില്‍ ആക്ഷനും, കോമഡിയും, ഉൾപ്പെടെ എല്ലാവധ കൊമേഴ്സ്യൽ ഘടകങ്ങളുമുണ്ടാവും.
വിക്രം വേദ ഫെയിം ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്നു. മലയാളത്തിൽ രണ്ടാമത്തെ തവണയാണ് താരമെത്തുന്നത്. ആദ്യചിത്രം 2015ൽ റിലീസ് ചെയ്ത കോഹിനൂര്‍ ആയിരുന്നു. ഐഎഎസ് ഓഫീസറായാണ് ചിത്രത്തിൽ ശ്രദ്ധ എത്തുന്നത്. സായ്കുമാർ, സിദ്ദീഖ്, നെടുമുടി വേണു, ഇന്ദ്രൻസ്, വിജയരാഘവൻ, സ്വാസിക, രചന നാരായണൻകുട്ടി, ഷീല എന്നിവർ സഹതാരങ്ങളായെത്തുന്നു. വിജയ് ഉലകനാഥ് ഡിഓപി, എഡിറ്റിംഗ് ഷമീർ മുഹമ്മദ് , രാഹുൽ രാജ് സംഗീതം എന്നിവരാണ് അണിയറയിൽ.
ഈ മാസം അവസാനത്തോടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.