Categories
Film News

ദൃശ്യം 2വിന് ശേഷം ജിത്തു ജോസഫ്- മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്നു

ദൃശ്യം സീരീസിന് ശേഷം മോഹൻലാൽ- ജിത്തു ജോഫ് ടീം പുതിയ സിനിമ പ്രഖ്യാപിച്ചു. 12th മാൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കികൊണ്ടാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.

ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കുന്നു. മിസ്റ്ററി ത്രില്ലർ ആയാണ് സിനിമ ഒരുക്കുന്നത്. ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മോഹൻലാൽ- ജിത്തു ജോസഫ് ടീമിന്റെ മറ്റൊരു സിനിമ റാം കോവിഡ് സാഹചര്യം മൂലം ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. വിദേശത്താണ് സിനിമയുടെ ചിത്രീകരണം.

പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ബി ഉണ്ണിക്കൃഷ്ണൻ സിനിമ ആറാട്ട് എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന മോഹൻലാൽ സിനിമകൾ. പൃഥ്വിരാജ് സിനിമ ബ്രോ ഡാഡി പ്രഖ്യാപിച്ചിട്ടുണ്ട്.