ലൂസിഫര്‍ ടീം ലാലേട്ടന്റേയും വിവേക് ഒബ്റോയുടേയും ക്യാരക്ടര്‍ പോസ്റ്ററുകളാണ് പുതിയതായി ഇറക്കിയിരിക്കുന്നത്. ബോബി എന്ന കഥാപാത്രമായാണ് വിവേക് ഒബ്റോയ് എത്തുന്നത്. സ്റ്റൈലിഷ് ആയിട്ടുള്ളതും അദ്ദേഹത്തിനിണങ്ങുന്നതുമായ ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്.
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫര്‍. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയ നേതാവായാണ് സിനിമയിലെത്തുന്നത്. വിവേക് മുമ്പ് രാം ഗോപാല്‍ വര്‍മ്മയുടെ കമ്പനി എന്ന സിനിമയില്‍ ലാലേട്ടനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ലൂസിഫറിലൂടെ അദ്ദേഹം മലയാളത്തിലേക്കെത്തുകയാണ്. വില്ലനായാണ് വിവേക് സിനിമയിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാലിനും വിവേകിനുമൊപ്പം ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, മഞ്ജു വാര്യര്‍, എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. ഇവരെ കൂടാതെ സഹതാരങ്ങളായി കലാഭവന്‍ ഷാജോണ്‍, സാനിയ അയ്യപ്പന്, ബാല, നൈല ഉഷ, സായ് കുമാര്‍, നന്ദു, ജോണ്‍ വിജയ്, ഫാസില്‍, ഷോണ്‍ റോമി എന്നിവരുമുണ്ട്.
ലൂസിഫര്‍ മാര്‍ച്ച് 28ന് തിയേറ്ററുകളിലേക്കെത്തുകയാണ്.
മോഹന്‍ലാലിന്റെ തന്നെ ആശിര്‍വാദ് സിനിമാസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. റിലീസിനു മുമ്പായി മാര്‍ച്ച് 22ല്‍ അബുദാബിയിലെ ദല്‍മാ മാളില്‍ വച്ച് സിനിമയുടെ ട്രയിലര്‍ അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ലാല്‍, ടൊവിനോ, പൃഥ്വിരാജ്, മുരളി ഗോപി, മഞ്ജു വാര്യര്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ട്രയിലര്‍ റിലീസിംഗ് ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.