മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ പ്രതീക്ഷിച്ച ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കാതെ പോയ സിനിമയായിരുന്നു. മലയാളസിനിമാലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഹൈപ്പിനു പുറത്ത് റിലീസ് ചെയ്ത സിനിമ ഒരു നല്ല പങ്ക് പ്രേക്ഷകരെയും തൃപ്തിപ്പെടുത്താതെ പോയി. ഒടിയന്‍ പരസ്യ സംവിധായകനായിരുന്ന ശ്രീകുമാര്‍ മേനോന്റെ ആദ്യ ഫീച്ചര്‍സിനിമാസംവിധാനമായിരുന്നു.

സിനിമ റിലീസ് ചെയ്ത് ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷം സംവിധായകനും നായകന്‍ മോഹന്‍ലാലും വീണ്ടും ഒന്നിക്കുകയാണ്. എന്നാല്‍ ഇത്തവണ പരസ്യത്തിനു വേണ്ടിയാണെന്നു മാത്രം. ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ വച്ച് മൈ ജിയ്ക്ക് വേണ്ടി പരസ്യം ഒരുക്കുന്നു. അടുത്തിടെ സംവിധായകന്‍ തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജില്‍ ഇതിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു.

മോഹന്‍ലാല്‍ ഇതേ സമയം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന തന്റെ ഓണ ചിത്രത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ചിത്രീകരണം പൂര്‍ത്തിയാക്കി. ബിഗ്ബ്രദര്‍ എന്ന സിദ്ദീഖ് ചിത്രത്തില്‍ ഉടന്‍ ജോയിന്‍ ചെയ്യാനിരിക്കുകയാണ്. മോഹന്‍ലാലിന്റെ സ്വന്തം സംവിധാനസംരംഭമായി ബാറോസ്, ലൂസിഫര്‍ രണ്ടാംഭാഗം എമ്പുരാന്‍ എന്നിവയാണ് മറ്റു ഉറപ്പായ പ്രൊജക്ടുകള്‍.

Published by eparu

Prajitha, freelance writer