മോഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്നു. ഈ വര്‍ഷം നവംബറില്‍ ഇരുവരുടേയും പുതിയ ചിത്രം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റ് ചിത്രമായിരിക്കുമിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 100ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്, വിദേശ ഷെഡ്യൂള്‍ ഉള്‍പ്പെടെ. തമിഴിലെ മുന്‍നിര നായിക ചിത്രത്തിലെത്തുമെന്നും പറയപ്പെടുന്നു.

മുമ്പ് ജിത്തു ജോസഫ് , ഫെഫ്ക നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുമെന്നും, രഞ്ജി പണിക്കര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ജിത്തു ഈ വാര്‍ത്തകള്‍ നിഷേധിക്കുകയാണുണ്ടായത്. സംവിധായകന്റെ അഭിപ്രായത്തില്‍ പുതിയ സിനിമ ഒരു ഇമോഷണല്‍ ത്രില്ലര്‍ ആയിരിക്കും. സൂപ്പര്‍സ്റ്റാറിന്റെ സ്വന്തം ബാനറായ ആശിര്‍വാദ് സിനിമാസ് ചിത്രം നിര്‍മ്മിക്കും.

ജിത്തു ജോസഫ് അതേ സമയം തന്റെ രണ്ടാമത്തെ തമിഴ് സിനിമയുടെ തിരക്കിലാണ്. കാര്‍ത്തി, ജ്യോതിക, നിഖില വിമല്‍, സത്യരാജ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമ ഒരു ഫാമിലി ഡ്രാമ കം ത്രില്ലര്‍ ആണ്.

Published by eparu

Prajitha, freelance writer