Categories
Film News

മോഹൻലാൽ ഏആർ റഹ്മാൻ ടീം ഒന്നിക്കുന്ന ഗാനവുമായി ആറാട്ട്

24വർഷങ്ങള്‍ക്ക് ശേഷം സംഗീതസംവിധായകൻ ഏആർ റഹ്മാൻ മോഹൻലാലിനൊപ്പം ഒന്നിക്കുകയാണ് ആറാട്ടിലൂടെയ രാഹുൽ രാജ് സംഗീതം ഒരുക്കുന്ന സിനിമയിൽ സ്പെഷൽ ഗസ്റ്റായായിരിക്കും ഏആർ റഹ്മാൻ എത്തുകയെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം മോഹൻലാൽ, ആർ റഹ്മാൻ ടീം ചെന്നൈയിൽ ഒരു പാട്ട് സീന്‍ ചിത്രീകരിച്ചിരുന്നു.

മോഹൻലാൽ സോഷ്യൽമീഡിയയിലൂടെ റഹ്മാനും ബി ഉണ്ണിക്കൃഷ്ണനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പറഞ്ഞിരിക്കുന്നത്, ആറാട്ടിനുവേണ്ടി സംഗീതസാമ്രാട്ട് ഏആർ റഹ്മാനൊപ്പമുളള അസാധാരാണവും സവിശേഷവുമായ ഒരു ഷൂട്ട് എന്നാണ്.

യോദ്ധ എന്ന ചിത്രത്തിലാണ് ഏആർ റഹ്മാന്‍ മലയാളത്തിൽ അവസാനമെത്തിയത്. യോദ്ധ, ഇരുവർ എന്നീ മോഹൻലാൽ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു. ക്യാമറയ്ക്ക് മുമ്പിലാണ് ഇത്തവണയെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് ആറാട്ടിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരു കോമഡി ആക്ഷൻ എന്‍റർടെയ്നർ സിനിമയായിരിക്കുമിതെന്നാണ് അറിയുന്നത്.

ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. പ്രശസ്ത സൗത്ത് ഇന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് നായികയാകുന്നു. സഹതാരങ്ങളായി സിദ്ദീഖ്, സായി കുമാർ, നെടുമുടി വേണു, ഇന്ദ്രൻസ്, വിജയരാഘവൻ, സ്വാസിക, രചന നാരായണൻകുട്ടി, ഷീല എന്നിവരും സിനിമയിലുണ്ട്.