Categories
Film News

കഴിവുണ്ടെങ്കിൽ മാത്രം പ്രണവ് അഭിനയം തുടരും ; അതല്ലെങ്കിൽ മറ്റ് ജോലികൾ നോക്കും: വിമർശനങ്ങൾക്ക് മറുപടിയുമായി മോഹൻ ലാൽ

പ്രണവ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അഭിനയത്തിന് ഏറെ പഴികേട്ട വ്യക്തിയാണ് പ്രണവ് മോഹൻ ലാൽ . പ്രണവിന്റെ അഭിനയ ജീവിതത്തെക്കുറിയ്ച്ച് പ്രതികരണവുമായി രംഗത്ത്വന്നിരിയ്ക്കുകയാണ് സാക്ഷാൽ മോഹൻലാൽ.
ദൈവഭാഗ്യവും കഴിവുമുണ്ടെങ്കിൽ പ്രണവ്  അഭിനയം തുടരുമെന്നും  അല്ലാത്ത പക്ഷം മറ്റ്  വഴികൾ തിരഞ്ഞെടു്കുമെന്നാണ് മോഹൻ ലാൽ വ്യക്തമാക്കുന്നത്.
അരുൺ ഗോപി സംവിധാനം ചെയ്ത പ്രണവ് മോഹൻ ലാൽ നായകനായെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് സമ്മിശ്ര പ്രതികരണമാണ് ലഭിയ്ച്ചത് .‌‌
സയ ഡേവിഡ് നായകയായെത്തിയ ചിത്രം റൊമാന്റിക് ആക്ഷൻ ഗണത്തിലുള്ളതായിരുന്നു, ഗോപീ സുന്ദർ സംഗീതം നൽകിയത്. രാമലീലയ്ക്ക് ശേഷം മുളകുപാടം നിർമ്മിച്ച ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് , താര പുത്രൻമാരായ പ്രണവും ഗോകുലും ചിത്രത്തിലൂടെ ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്നതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രത്യേകതകളായിരുന്നു.
മനോജ് കെ ജയൻ , കലാഭവൻ ഷാജോൺ എന്നിവരും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു .