പ്രേക്ഷകർ നാളുകളായി കാത്തിരുന്ന സിനിമയാണ് ഒടിയൻ, അതിനാൽ ചിത്രമിറങ്ങി കഴിഞ്ഞ് പ്രതീക്ഷകൾക്ക് ഒത്ത് ചിത്രം ഉയർന്നില്ലെന്നാരോപിച്ച് രംഗത്തെത്തിയവർ ഏറെയാണ്. പ്രധാനമായും സംവിധായകൻ ശ്രീകുമാറിനെതിരെയാണ് ആരോപണങ്ങൾ.
ഒരു സ്വകാര്യ ചാനലിന്  മോഹൻലാൽ നൽകിയ ഉത്തരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ചിത്രത്തിന്റെ സംവിധായകനും , അതിന്റെ അണിയറ പ്രവർത്തകർ എന്ന് തുടങ്ങി സാക്ഷാൽ ലാലേട്ടനെ വരെ ആരാധകർ തങ്ങളുടെ രോഷവും , നിരാശയും എല്ലാം വ്യക്തമായി  അറിയിച്ചിരുന്നു.
സംവിധായകൻ ശ്രീകുമാർ മേനോനെിരെയും രൂക്ഷമായ ആക്രമണങ്ങളാണ് സൈബറിടങ്ങളിൽ നടക്കുന്നത്. എന്നാൽ  ശ്രീകുമാറിനെ പൂർണ്ണമായും അനുകൂലിച്ച് മറുപടി നൽകി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ലാലേട്ടൻ.
ശ്രീകുമാർ നടത്തിയ അതിര് കവിഞ്ഞ ഹൈപ്പ് നടത്തിയതല്ലേ ഇപ്പോൾ പ്രശ്നമായത് എന്ന് സ്വകാര്യ ചാനലിലെ അവതാരകൻ ചോദിക്കേ ഒരു പ്രൊഡക്റ്റ് ഉണ്ടാക്കിയിട്ട് അത് മാർക്കററ് ചെയ്യാതിരിക്കുന്നതെങ്ങിനെ എന്നാണ് മോഹൻ ലാൽ ചോദിക്കുന്നത്.
കൂടാതെ സിനിമ കേരളത്തിൽ മാത്രമല്ല പ്രദര്ശനത്തിനെത്തിച്ചിരിക്കുന്നത്, എല്ലാ ഇടങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അഭിമുഖത്തിൽ മോഹൻ ലാൽ വ്യക്തമാക്കി.

Published by eparu

Prajitha, freelance writer