Categories
Film News trailer

കുഞ്ചാക്കോ ബോബൻ ചിത്രം മോഹൻകുമാർ ഫാൻസ് ട്രയിലർ റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബന്‍റെ പുതിയ സിനിമ മോഹൻകുമാർ ഫാൻസ് ട്രയിലർ റിലീസ് ചെയ്തു. ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ സിനിമകൾക്ക് ശേഷം സംവിധായകനൊരുക്കുന്നു.

മോഹൻകുമാർ ഫാൻസ് , സിനിമാലോകവുമായി ബന്ധപ്പെടുത്തി ഒരുക്കിയിരിക്കുന്നു. ദേശീയപുരസ്കാരജേതാക്കളായ ബോബി-സഞ്ജയ് ടീമിന്‍റേതാണ് കഥ. സംവിധായകൻ ജിസ് ജോയ് തന്നെയാണ് തിരക്കഥയും സംഭാഷണവും വരികളും എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ ഉദയനാണു താരം പോലെ ഒരു സിനിമ.

പുതുമുഖതാരം അനാർക്കലി നായികയായെത്തുന്നു. സഹതാരങ്ങളായി ശ്രീനിവാസൻ, മുകേഷ്, ടിജി രവി, രമേഷ് പിഷാരടി, ശ്രീകാന്ത് മുരളി, സേതുലക്ഷ്മി എന്നിവരെത്തുന്നു. അണിയറയിൽ ബാഹുൽ രമേഷ് ഡിഒപി, എഡിറ്റിംഗ് രതീഷ് രാജ് എന്നിവരാണുള്ളത്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയിൽ ഏഴ് ഗാനങ്ങളുണ്ട്. വിജയ് സൂപ്പറും പൗർണ്ണമിയും ഫെയിം പ്രിൻസ് ജോർജ്ജ് സംഗീതമൊരുക്കുന്നു. പശ്ചാത്തലസംഗീതം ഒരുക്കുന്നത് കെട്ട്യോളാണ് എന്‍റെ മാലാഖ ഫെയിം വില്യം ഫ്രാൻസിസ് ആണ്.

ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.