Categories
Film News

മോഹൻകുമാർ ഫാൻസ്, കള ആമസോൺ പ്രൈം വീഡിയോയിൽ

രണ്ട് പുതിയ മലയാളം സിനിമകൾ ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീമിം​ഗ് ചെയ്യുന്നു. കള, മോഹൻകുമാർ ഫാൻസ് എന്നിവയാണ് സിനിമകൾ. ടൊവിനോ തോമസ് നായകനായെത്തുന്ന കള, മലയാളത്തിലും തമിഴിലും എത്തുന്നു. ഹിന്ദി, തെലു​ഗ് ഭാഷകളിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. രോഹിത് വിഎസ് ഒരുക്കിയിരിക്കുന്ന സിനിമ ആക്ഷൻ ചിത്രമാണ്. ടൊവിനെ, സുമേഷ് മൂർ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമയിൽ ലാൽ, ദിവ്യ പിള്ള, ബിബിൻ പെരുമ്പിലിക്കുന്നേൽ, പ്രമോദ് വെള്ളിയനാട് എന്നിവർ സഹതാരങ്ങളായെത്തുന്നു.

കുഞ്ചാക്കോ ബോബൻ സിനിമ മോഹൻകുമാർ ഫാൻസ്, ജിസ് ജോയ് സംവിധാനം ചെയ്തിരിക്കുന്നു. ബോബി,സഞ്ജയ് ടീം തിരക്കഥ ഒരുക്കിയിരിക്കുന്നു. പുതുമുഖതാരം അനാർക്കലി നായികയായെത്തുന്നു. സിദ്ദീഖ്, വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, ശ്രീനിവാസൻ, മുകേഷ്,
ടിജി രവി, രമേഷ് പിഷാരടി, ശ്രീകാന്ത് മുരളി, സേതുലക്ഷ്മി എന്നിവർ സഹതാരങ്ങളായെത്തുന്നു.