കാളിദാസ് ജയറാം പുതിയ സിനിമ പൂജ ചടങ്ങുകളോടെ കഴിഞ്ഞ ദിവസം തുടക്കമായി. കാളിദാസ്, അച്ഛന് ജയറാം, മിയ ജോര്‍ജ്ജ്, ലാല്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങ് കൊച്ചിയിലെ 3 ഡോട്സ് സ്റ്റുഡിയോയില്‍ വച്ച് നടന്നു. ഇതുവരെയും പേരിട്ടിട്ടില്ലാത്ത സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ വിനില്‍ വര്‍ഗ്ഗീസ് ആണ്. മാര്‍ച്ച് പകുതിയോടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.
മിയ ജോര്‍ജ്ജ്, പുതുമുഖം റിയ എന്നിവര്‍ ചിത്രത്തില്‍ നായികമാരായെത്തും. സംവിധായകന് വിനില്‍ വര്‍ഗ്ഗീസ് തന്നെ കഥയും തിരക്കഥയും ഒരുക്കുന്നു. ട്രാന്‍സ് ഫെയിം വിന്‍സന്‍്റ് വടക്കന്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നു. ശ്രീജിത് കെഎസ്, ബ്ലെസി ശ്രീജിത് എന്നിവര്‍ ചേര്‍ന്ന് നവരസ ഫിലിംസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. പോപുലര്‍ തമിഴ് സംഗീതസംവിധായകന് ഗിബ്രാന്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. മലയാളത്തില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയാണിത്. കഴിഞ്ഞ വര്‍ഷം അതിരന് എന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതമൊരുക്കിയിരുന്നു.
കാളിദാസ് അതേസമയം ജയരാജ് ചിത്രം ബാക്ക്പാക്കേഴ്സ് റിലീസ് കാത്തിരിക്കുകയാണ്.