പൃഥ്വിരാജ് നിലവില്‍ തന്റെ പുതിയ സിനിമ ഡ്രൈവിംഗ് ലൈസന്‍സ് ചിത്രീകരണത്തിലാണ്. ജീന്‍ പോള്‍ ലാല്‍ അഥവാ ലാല്‍ ജൂനിയര്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സച്ചിയാണ്. കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടുള്ള സിനിമയില്‍ പൃഥ്വിയ്‌ക്കൊപ്പം മുഖ്യ കഥാപാത്രമായി സുരാജ് വെഞ്ഞാറമൂടുമെത്തുന്നു. നീന ഫെയിം ദീപ്തി സതി, മിയ ജോര്‍ജ്ജ് എന്നിവരാണ് രണ്ട് നായികമാര്‍.

ദീപ്തി അവസാനം ചെയ്ത മലയാളസിനിമ ലവ കുശ ആയിരുന്നു. ഡ്രൈവിംഗ് ലൈസന്‍സില്‍ പൃഥ്വിരാജിന്റെ ഭാര്യയായാണ് താരമെത്തുന്നത്. മിയ പൃഥ്വിയക്കൊപ്പം, പാവാട, അനാര്‍ക്കലി, മെമ്മറീസ് തുടങ്ങിയ സിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ബ്രദേഴ്‌സ് ഡേയിലും മിയ പ്രധാന കഥാപാത്രമായെത്തിയിരുന്നു.

ഡ്രൈവിംഗ് ലൈസന്‍സില്‍ പൃഥ്വിരാജ്, ലക്ഷ്വറി കാറുകളോട് വളരെയധിക ക്രേസുള്ള ഒരു ഫിലിം സൂപ്പര്‍സ്റ്റാറായാണെത്തുന്നത്. സുരാജ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായും. ഇരുവരുടേയും കഥാപാത്രങ്ങള്‍ തമ്മിലുളള ഉരസലുകളാണ് സിനിമ പറയുന്നത്.

സിനിമാറ്റോഗ്രാഫര്‍ അലക്‌സ് ജെ പുളിക്കല്‍, സംഗീതസംവിധായകരായ യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍, എഡിറ്റര്‍ രതീഷ് രാജ് എന്നിവരാണ് അണിയറയിലുള്ളത്. പൃഥ്വിരാജിന്റെ സ്വന്തം ബാനര്‍ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ 9ന് ശേഷം മാജിക് ഫ്രെയിംസുമായി, ലിസ്റ്റിന്‍ സ്റ്റീഫന്‍, ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.

Published by eparu

Prajitha, freelance writer