ബോളിവുഡ് ചിത്രം മിഷന് മംഗല്‍ ട്രയിലര്‍ എത്തി. മംഗല്യാന് പ്രൊജക്ടിനെ ആസ്പദമാക്കി ഇന്ത്യയുടെ ആദ്യ മാര്‍സ് ഓര്‍ബിറ്റ് മിഷനെ വച്ച് ജഗന് ശക്തി ഒരുക്കുന്ന സിനിമയാണ് മിഷന് മംഗല്‍. അക്ഷയ് കുമാര്‍ ലീഡ് ചെയ്യുന്ന വന്‍താരനിര തന്നെ സിനിമയിലുണ്ട്. വിദ്യ ബാലന്, നിത്യ മേനോന്, തപ്സി പന്നു, സൊനാക്ഷി സിംഹ, ഷര്മാന് ജോഷി, പിങ്ക് ഫെയിം കിര്‍ത്തി കുല്‍ഹാരി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു.
അണിയറക്കാരുടെ അഭിപ്രായത്തില്‍ മിഷന് മംഗല്‍ എന്നത് രാകേഷ് ധവാന് എന്ന ശാസ്ത്രഞ്ജന്റെ, അക്ഷയ് കുമാര്‍ കഥാപാത്രം, വിദ്യ ബാലന് കഥാപാത്രം താര ഷിന്‍ഡെ എന്നിവരുടേയും അവര്‍ ലീഡ് ചെയ്യുന്ന ശാസ്ത്രഞ്ജരുടെ ഒരു സംഘം, അവരുടെ വ്യക്തിപരമായ വെല്ലുവിളികളെ ശക്തമായി നേരിട്ട് കൊണ്ട് മാര്സിലേക്കുള്ള ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് എന്ന ലക്ഷ്യം നേടുന്നതിനായുളള അവരുടെ പരിശ്രമത്തിന്റെ കഥയാണിത്.
സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് രവി വര്മ്മന്, ഡിഓപി. അമിത് ത്രിവേദ് കമ്പോസര്‍. ചന്ദ്രന് അറോറ എഡിറ്റ്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോ, ഹോപ് പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ ദിനമായ ആഗസ്റ്റ് 15ന് ലോകം മുഴുവനായും സിനിമ റിലീസ് ചെയ്യും.