Categories
Film News

മിന്നൽ മുരളി – ടൊവിനോ തോമസ് ചിത്രം സെപ്തംബറിൽ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നു

ടൊവിനോ തോമസ് നായകനായെത്തുന്ന സൂപ്പർഹീറോ സിനിമ മിന്നൽ മുരളി ഒടിടി റിലീസിനൊരുങ്ങുന്നു. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ സെപ്തംബറിൽ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നു. വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സ് ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന സിനിമയാണിത്.

ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വിറ്ററിലൂടെ നെറ്റ്ഫ്ലിക്സ് സിനിമയുടെ സ്ട്രീമിം​ഗ് റൈറ്റ്സ് വലിയ തുകയ്ക്ക് സ്വന്തമാക്കിയ വിവരം അറിയിച്ചു. അഞ്ച് ഭാഷകളിലായി സിനിമ റിലീസ് ചെയ്യുന്നു – മലയാളം, തമിഴ്, തെലു​ഗ്, കന്നഡ, ഹിന്ദി.

മിന്നൽ മുരളിയിൽ തമിഴ് താരം ​ഗുരു സോമസുന്ദരം, അജു വർ​ഗ്​ഗീസ്, ബൈജു സന്തോഷ്, ഹരിശ്രീ അശോകൻ, മാമുക്കോയ, പുതുമുഖതാരം ഫെമിന ജോർജ്ജ് എന്നിവർ അഭിനയിക്കുന്നു. സിനിമയുടെ തിരക്കഥ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ഒരുക്കിയിരിക്കുന്നത്. സിനിമാറ്റോ​ഗ്രാഫർ സമീർ താഹിർ, സം​ഗീതസംവിധാനം ഷാൻ റഹ്മാൻ, ഹോളിവുഡ് ബേസ്ഡ് ആക്ഷൻ കൊറിയോ​ഗ്രാഫർ വ്ലാഡ് റിംബർ​ഗ് എന്നിവർ അണിയറയിലെത്തുന്നു.