Categories
Film News

മിന്നൽ മുരളി ഡിസംബറിലെത്തും

ടൊവിനോ തോമസ് നായകനായെത്തുന്ന മിന്നൽ മുരളി ക്രിസ്തുമസിനെത്തുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജെയ്സൺ എന്ന കഥാപാത്രമായാണ് സിനിമയിൽ ടൊവിനോ എത്തുന്നത്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി വരുന്ന സൂപ്പർ ഹീറോ ആവുകയാണ് നായകൻ. തൊണ്ണൂറുകളിലാണ് കഥ പറയുന്നത്.

​ഗോദയ്ക്ക് ശേഷം ടൊവിനോ തോമസ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ എത്തുന്ന സിനിമയാണിത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ സിനിമയെന്ന വിശേഷണത്തോടെയാണ് സിനിമയെത്തുന്നത്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, തെലു​ഗ്, കന്നഡ് എന്നീ അഞ്ച് ഭാഷകളിൽ സിനിമ റിലീസ് ചെയ്യുന്നു.

https://www.youtube.com/watch?v=SkxtSb3SBd0

വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സ് ബാനറിൽ സോഫിയ പോള്‌‍ ചിത്രം നിർമ്മിക്കുന്നു. തമിഴ്താരം ​​ഗുരു സോമസുന്ദരം ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. അജു വർ​ഗ്​ഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്ജ, എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് കഥ എഴുതിയിരിക്കുന്നത്.

സമീർ താഹിർ ഛായാ​ഗ്രഹണം, സം​ഗീതം ഷാൻ റഹ്മാൻ, വ്ളാഡ് റിംബർ​ഗ് സംഘട്ടനം, മനു ജ​ഗദ് കലാസംവിധാനം എന്നിവരാണ് അണിയറയിൽ.