Categories
Film News

മിന്നൽ മുരളി ചിത്രീകരണം കർണാടകയില്‍ പുനരാരംഭിച്ചു

10മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം മിന്നൽ മുരളി ചിത്രീകരണം പുനരാരംഭിച്ചു. കർണാടകയിൽ ഇതിനായി വലിയ സെറ്റുകൾ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം, മെയിൽ സിനിമയ്ക്കായി ഒരുക്കിയ വലിയ സെറ്റ് ചിലർ ചേർന്ന് നശിപ്പിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി നിലനിർത്തിയതായിരുന്നു സെറ്റ്. ലോക്ഡൗണിനെ തുടർന്ന് കാലടിയിലെ ഷെഡ്യൂൾ ആരംഭിക്കാനായില്ല. തീരെ പ്രതീക്ഷിക്കാതെ ഒരു കൂട്ടം ആളുകൾ സെറ്റ് നശിപ്പിക്കുകയായിരുന്നു.

മിന്നൽ മുരലി മലയാളത്തിലെ ആദ്യ സൂപ്പർഹീറോ സിനിമയാണ്. കുഞ്ഞിരാമായണം, ഗോദ ഫെയിം ബേസിൽ ജോസഫ് ഒരുക്കുന്നു. ടൊവിനോ തോമസ് ലോകൽ സൂപ്പർഹീറോയായി സിനിമയിലെത്തുന്നു. തമിഴ് താരം ഗുരു സോമസുന്ദരം സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരുടേതാണ് സ്ക്രിപ്റ്റ്. 5ഭാഷകളിലായി സിനിമ റിലീസ് ചെയ്യുന്നു. മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി. സോഫിയ പോൾ വീക്കെന്‍റ് ബ്ലോക്ക്ബസ്റ്റേഴ്സ് ബാനറിൽ സിനിമ നിർമ്മിക്കുന്നു