Categories
Film News

മിന്നൽ മുരളിക്ക് പാക്കപ്പ്

ടൊവിനോ തോമസ് നായകനായെത്തുന്ന ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ സൂപ്പർഹീറോ സിനിമ മിന്നൽ മുരളി ചിത്രീകരണം പൂർത്തിയാക്കി. സിനിമയുടെ നിർമ്മാതാവ് കെവിൻ പോൾ സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം അറിയിച്ചു. 19മാസവും മൂന്ന് ദിവസവും നീണ്ടുനിന്ന ഷൂട്ടിം​ഗിന് അവസാനമായിരിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു. 2019 ഡിസംബർ 23ന് ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കോവിഡ് ലോക്ഡൗണിനെ തുടർന്ന് ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു.

​ഗോദ എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിക്കുന്ന സിനിമയാണിത്. അമാനുഷിക കഥാപാത്രമായ മിന്നൽ മുരളി ആയാണ് നായകൻ എത്തുന്നത്.

സ്നേഹ ബാബു, അജു വർ​ഗ്​ഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് എന്നിവർ സിനിമയിലെത്തുന്നു. ജസ്റ്റിൻ മാത്യു, അരുൺ എന്നിവരുടേതാണ് തിരക്കഥ. സമീർ താഹിർ ക്യാമറ ഒരുക്കുന്നു. ഷാൻ റഹ്മാൻ സം​ഗീതമൊരുക്കിയിരിക്കുന്നു.

മലയാളം , കന്നഡ, തമിഴ്, തെലു​ഗ് ഭാഷകളിൽ സിനിമ പുറത്തിറങ്ങും. മലയാളത്തിലും തമിഴിലും മിന്നൽ മുരളി എന്നാണ് പേര്. ഹിന്ദിയിൽ മിസ്റ്റർ മുരളി, തെലു​ഗിൽ മെരുപ്പ് മുരളി, കന്നഡത്തിൽ മിഞ്ചു മുരളി എന്നിങ്ങനെ