Categories
Film News

മിന്നൽ മുരളി മോഷൻ പോസ്റ്റർ : ടൊവിനോ സൂപ്പർഹീറോ വേഷത്തിൽ

മിന്നല്‍ മുരളി മോഷൻ പോസ്റ്റർ സൂപ്പർ സ്റ്റാർ മോഹൻലാൽ റിലീസ് ചെയ്യുമെന്ന് അണിയറക്കാർ നേരത്തെ അറിയിച്ചിരുന്നു. അതനുസരിച്ച് സോഷ്യൽമീഡിയ പേജിലൂടെ ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ടൊവിനോ പോസ്റ്ററിൽ സൂപ്പർഹീറോ വേഷത്തിലെത്തുന്നു. ആദ്യമായാണ് സൂപ്പർഹീറോ ലുക്ക് പുറത്തുവിടുന്നത്.

മിന്നൽ മുരളി , ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്നു. പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന സിനിമ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും. മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി. തെലുഗിൽ മെരുപു മുരളി, കന്നഡത്തിൽ മിഞ്ചു മുരളി, ഹിന്ദിയിൽ മിസ്റ്റർ മുരളി എന്നിങ്ങനെയാണ് പേരുകൾ, മലയാളം പേര് തന്നെയാണ് തമിഴിലും.

അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ടൊവിനോയ്ക്കൊപ്പം തമിഴ് താരം ഗുരു സോമസുന്ദരം പ്രധാന കഥാപാത്രമായെത്തുന്നു. അജു വർഗ്ഗീസ്, ബൈജു സന്തോഷ്, ഹരിശ്രീ അശോകൻ, മാമുക്കോയ, നവാഗതയായ ഫെമിന ജോർജ്ജ് എന്നിവരും ചിത്രത്തിലുണ്ട്. സിനിമാറ്റോഗ്രാഫർ സമീർ താഹിർ, സംഗീതം ഷാൻ റഹ്മാൻ, ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ വ്ലാഡ് റിംബർഗ്, എന്നിവരാണ് അണിയറയിൽ. സോഫിയ പോൾ, വീക്കെന്‍റ് ബ്ലോ്ക്ക്ബസ്റ്റേഴ്സ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. ഓണം റിലീസായാണ് പ്ലാൻ ചെയ്യുന്നത്.