Categories
Film News

മിന്നല്‍ മുരളി 40ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ടൊവിനോ തോമസ് സൂപ്പര്‍ ഹീറോ ആയെത്തുന്ന മിന്നല്‍ മുരളി ചിത്രീകരണത്തിന്റെ പകുതിയിലായിരുന്നു. പിന്നീട്, സിനിമാചിത്രീകരണത്തിനായി ഉണ്ടാക്കിയ സെറ്റ് ഒരു കൂട്ടം ആളുകള്‍ പൊളിക്കുകയും മറ്റുമുണ്ടായി.

ബേസില്‍ ജോസഫ്, മിന്നല്‍ മുരളി സംവിധായകന്‍ ഇപ്പോഴറിയിച്ചിരിക്കുന്നത് 40 ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ടെന്നാണ്. കോവിഡ് 19 സാഹചര്യം മാറാനായി മുഴുവന്‍ ടീമും കാത്തിരിക്കുകയാണ്. ഹോളിവുഡ് ബേസ്ഡ് വ്‌ലാഡ് റിംബര്‍ഗ് ആണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.

അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ ഇടിമിന്നലേറ്റതിന് ശേഷം സൂപ്പര്‍ഹീറോ ശക്തി ലഭിച്ച ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. നാല് ഭാഷകളിലായാണ് ചിത്രമൊരുക്കുന്നത്- മലയാളം, തമിഴ്, തെലുഗ്, ഹിന്ദി.