Categories
Film News teaser

പാപത്തിന്റെ കൂലി മരണം;നിവിൻ പോളി നായകനാകുന്ന ഹനീഫ് അദേനി ചിത്രം മിഖായേലിന്റെ ടീസർ പുറത്ത് വിട്ട് മമ്മൂട്ടി

പാപത്തിന്റെ കൂലി മരണം; നിവിൻ പോളി നായകനാകുന്ന ഹനീഫ് അദേനി ചിത്രം മിഖായേലിന്റെ ടീസർ പുറത്ത് വിട്ട് മമ്മൂട്ടി
ആരാധകർ ഏറെനാൾ  കാത്തിരുന്ന  നിവിൻ പോളിയുടെ മാസ് ചിത്രം മിഖായേലിന്റെ രണ്ടാമത്തെട്രെയിലർ പുറത്തിറങ്ങി. ഉണ്ണി  മുകുന്ദൻ,  നിവിൻ പോളിയുടെയും മിന്നുന്ന പ്രകടനങ്ങൾ കാഴ്ച്ച വയ്ക്കുന്ന രണ്ടര മിനുറ്റ് നേരത്തെ ട്രെയിലറാണ് പുറത്തിറങ്ങിയത്.
ചിത്രത്തിലെ പ്രധാന  കഥാപാത്രമായ ഡോ മിഖായേലായാണ് നിവിൻ പോളി വേഷമിടുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്.
ക്രൈം, ത്രില്ലർ, ഫാമിലി എന്റർടെയ്നറിൽ ഉൾപ്പെടുത്താവുന്നതാണ് ചിത്രം.  ജനവരി 18 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിവിൻ പോളി ആദ്യമായി ഡോക്ടറായെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതകളാണ് .

ഒരു വടക്കൻ സെൽഫിക്ക് ശേഷം മഞ്ജിമ, നിവിൻ എന്നീ താരങ്ങൾ ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിഖായേൽ  . അദാനിയുടെ. ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ മമ്മൂട്ടി ചിത്രങ്ങൾ മികച്ച പ്രദർശന വിജയം സ്വന്തമാക്കിയവയാണ്.
പാപത്തിന്റെ കൂലി മരണമാണെന്ന് പറഞ്ഞുകൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്. കെപിഎസി  ലളിത, സുരാജ് വെഞ്ഞാറൻമൂട് , ആശോകൻ, ശാന്തി കൃഷ്ണ എന്നീ താരങ്ങളും ഒന്നിക്കുന്നു.
കാവല് മാലാഖയെന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ വരവ്, ഹരി നാരായണന്റെ വരികൾക്ക് സംഗീതം  നൽകിയിരിക്കുന്നത് ഗോപീ സുന്ദറാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ഫിലിം നിർമ്മിച്ചിരിക്കുന്നത്.