Categories
gossip

മോഹന്‍ലാല്‍ ചിത്രം ആറാട്ടില്‍ എംജി ശ്രീകുമാറിന്റെ ഗാനം

മോഹന്‍ലാല്‍-എംജി ശ്രീകുമാര്‍ കൂട്ടുകെട്ട്‌ ആറാട്ട്‌ എന്ന പുതിയ സിനിമയിലൂടെ തിരിച്ചെത്തുന്നു. സംഗീതസംവിധായകന്‍ രാഹുല്‍ രാജ്‌ ഈ വിവരം ഫേസ്‌ബുക്ക്‌ ഫോളവേഴ്‌സിനായി അറിയിച്ചിരിക്കുന്നു. എംജി ശ്രീകുമാറിനൊപ്പം ആദ്യമായാണ്‌ സംവിധായകന്‍ എത്തുന്നത്‌.

ഇപ്പോള്‍ എംജി ശ്രീകുമാര്‍ അധികം ആക്ടീവല്ലെങ്കില്‍ കൂടിയും ഇന്നും ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ മലയാളികളുടെ പ്രിയഗാനങ്ങള്‍ ആണ്‌.

And yes the rumours are true ❤️🔥 MG Annan Mg Sreekumar Mg Sreekumar is indeed singing a beautiful song penned by my dear…

Posted by Rahul Raj on Tuesday, November 24, 2020

ബി ഉണ്ണിക്കൃഷ്‌ണന്‍ ഒരുക്കുന്ന ആറാട്ട്‌ ചിത്രീകരണം അടുത്തിടെ തുടങ്ങിയിരുന്നു. ഉദയ്‌കൃഷ്‌ണയുടേതാണ്‌ തിരക്കഥ. ആക്ഷന്‍, കോമഡി തുടങ്ങി എല്ലാ കൊമേഴ്‌സ്യല്‍ ചേരുവകളുമുള്ള മാസ്‌ എന്റര്‍ടെയ്‌നര്‍ ആണ്‌ സിനിമ. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ്‌ മോഹന്‍ലാല്‍ എത്തുന്നത്‌. ശ്രദ്ധ ശ്രീനാഥ്‌ ,വിക്രം വേദ ഫെയിം നായികയാകുന്നു. സായികുമാര്‍, സിദ്ദീഖ്‌, നെടുമുടി വേണു, ഇന്ദ്രന്‍സ്‌ വിജയരാഘവന്‍, സ്വാസിക, നേഹ സക്‌സേന, രചന നാരായണന്‍കുട്ടി, ഷീല എന്നിവരും സഹതാരങ്ങളായെത്തുന്നു.