നാദിര്‍ഷയുടെ മേരാ നാം ഷാജി ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ് കഴിഞ്ഞു. ഏപ്രില്‍ 5ന് സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്. മമ്മൂട്ടിയുടെ മധുരരാജ, ഫഹദ് ഫാസില്‍ സിനിമ അതിരന് എന്നിവയാണ് വിഷുവിന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മറ്റു സിനിമകള്‍.
മേരാ നാം ഷാജി, ആസിഫ് അലി, ബിജു മേനോന്, ബൈജു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമ മുഴുനീള കോമഡി എന്റര്ടെയ്നര് ആണ്. സിനിമയുടെ ടീസറും പാട്ടുകളും നല്കുന്ന സൂചനയിതാണ്. ഷാജി എന്ന് പേരുള്ള മൂന്നുപേരുടെ കഥയാണ് സിനിമ. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഷാജിമാര്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ കണ്ടുമുട്ടുന്നതാണ് സിനിമയില്‍.
ബൈജുവിന്റെ കഥാപാത്രം ഷാജി സുകുമാരന്‍ തിരുവനന്തപുരംകാരനും, ആസിഫ് അലിയുടെ ഷാജി ജോര്‍ജ്ജ് എറണാകുളത്തുനിന്നും ബിജു മേനോന്റെ ഷാജി കോഴിക്കോട്ടുകാരനുമാണ്. നിഖില വിമല്‍ ആണ് നായിക. ദീലീപ് പൊന്നന്, ഷാനി ഖാദര്‍ എന്നിവര്‍ ചേര്‍ന്നാണ് കഥ എഴുതിയിരിക്കുന്നത്. ദിലീപ് പൊന്നന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.