അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ പുതിയ ചിത്രവുമായെത്തുകയാണ്. മേരാ നാം ഷാജി എന്നാണ് ചി്ത്രത്തിന്റെ പേര്. ആസിഫ് അലി, ബിജു മേനോന്‍, ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂര്യ ടിവിയുടെ 20ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കി. പോ്‌സ്റ്ററില്‍ പ്രധാനതാരങ്ങളെല്ലാമുണ്ട.

ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരുടേതാണ് സിനിമയുടെ കഥ. ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഷാജി എന്നുപേരുള്ള മൂന്നു യുവാക്കളെ കേന്ദ്രീകരിച്ചാണ് സിനിമ. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ബൈജു തിരുവനന്തപുരത്തുനിന്നുമുള്ള ഷാജിയാവുമ്പോള്‍, ആസിഫ് അലി എറണാകുളത്തുകാരനാണ്. ബിജു മേനോന്‍ കോഴിക്കോടു നിന്നുമുള്ള ഷാജിയാവുന്നു. നിഖില വിമല ആണ് ചി്ത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വിനോദ് ഇളമ്പള്ളി ഡിഓപി, ജോണ്‍കുട്ട് എഡിറ്റര്‍, കമ്പോസര്‍ എമില്‍ മുഹമ്മദ് എന്നിവരാണ്. നാദിര്‍ഷയുടെ മറ്റു ചിത്രങ്ങള്‍ പോലെ തന്നെ മുഴുനീള കോമഡി ചിത്രമായിരിക്കുമിതെന്നാണ് അറിയുന്നത്. യൂണിവേഴ്‌സല്‍ സിനിമയുടെ ബി രാകേഷ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.

Published by eparu

Prajitha, freelance writer