Categories
Film News

മേരാ നാം ഷാജി രണ്ടാമത്തെ ഗാനം ദുല്‍ഖര്‍ സല്‍മാന്‍ റിലീസ് ചെയ്യും

മേരാ നാം ഷാജി റിലീസിംഗിനൊരുങ്ങുകയാണ്, അണിയറക്കാര്‍ സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ഇന്ന് വൈകീട്ട് 5മണിക്ക് ഗാനം റിലീസ് ചെയ്യും.

മേരാം നാം ഷാജി, നടനും ഗായകനും സംവിധായകനുമായ നാദിര്‍ഷയുടെ മൂന്നാമത്തെ സിനിമയാണ്. ആസിഫ് അലി, ബിജു മേനോന്‍, ബൈജു എന്നിവരാണ് സിനിമയിലെ നായകന്മാര്‍. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ മുന്‍ ചിത്രങ്ങളെ പോലെ മേരാ നാം ഷാജിയും തമാശയ്ക്ക് പ്രാധാന്യം കൊടുത്തുള്ള സിനിമയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നു ഷാജിമാരുടെ കഥയാണ് മേരാം നാം ഷാജി, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവരാണ് മൂവരും. ബിജു മേനോന്‍ കഥാപാത്രം കോഴിക്കോടുനിന്നും, ആസിഫ് അലി എറണാകുളത്തു നിന്നും, ബൈജുവിന്റെ ഷാജി സുകുമാരന്‍ തിരുവനന്തപുരത്തുനിന്നുമുള്ള ആളുമാണ്. മൂവരും അപ്രതീക്ഷിതമായി ഒരിടത്തുവച്ച് പരിചയപ്പെടുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമാണ് സിനിമയിലുള്ളത്. നിഖില വിമല്‍ സിനിമയിലെ നായികാവേഷം ചെയ്യുന്നു. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരുടേതാണ് സിനിമയുടെ കഥ. ദിലീപ് പൊന്നന്‍ ആണ് സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്.

ഡിഒപി വിനോദ് ഇള്ളമ്പള്ളി, എഡിറ്റര്‍ ജോണ്‍കുട്ടി, സംഗീതം എമില്‍ മുഹമ്മദ് എന്നിവരാണ് സിനിമയുടെ അണിയറയിലുള്ളവര്‍. ബി രാഗേഷ് യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ഏപ്രില്‍ 5ന് സിനിമ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.