Categories
Film News

ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാൻ പുതിയ പോസ്റ്റർ

ഉണ്ണിമുകുന്ദൻ പ്രധാന കഥാപാത്രമായെത്തുന്ന നവാ​ഗതസംവിധായകൻ വിഷ്ണു മോഹൻ ഒരുക്കിയിരിക്കുന്ന മേപ്പടിയാൻ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. കോടതി പശ്ചാത്തലത്തിലുള്ള പോസ്റ്ററാണ് ഇറക്കിയിരിക്കുന്നത്. ഉണ്ണി, സൈജുകുറുപ്പ്, കോട്ടയം രമേഷ്, മേജർ രവി, അജു വർ​ഗ്​ഗീസ് എന്നിവരാണ് പോസ്റ്ററിൽ. ഉണ്ണി മുകുന്ദന്റെ സ്വന്തം ബാനറായ ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനർ സിനിമ നിർമ്മിക്കുന്നു.

ഫാമിലി എന്റർടെയ്നർ സിനിമയാണിത്. ഉണ്ണി മുകുന്ദൻ നാടൻ കഥാപാത്രമായാണ് സിനിമയിലെത്തുന്നത്. ജാക്ക് ആന്റ് ഡാനിയൽ, ഞാൻ പ്രകാശൻ ഫെയിം അഞ്ജു കുര്യൻ നായികയാകുന്നു. നേരത്തെ റിലീസ് ചെയ്ത കണ്ണിൽ മിന്നും എന്നു തുടങ്ങുന്ന ചിത്രത്തിലെ ​ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാർത്തിക്, നിത്യ മാമൻ എന്നിവർ ചേർന്നാലപിച്ചു. യൂട്യൂബിൽ 1.5മില്ല്യൺ വ്യൂ ലഭിച്ച ​ഗാനമാണിത്.

മേപ്പടിയാനിലെത്തുന്ന മറ്റു താരങ്ങൾ വിജയ് ബാബു, കലാഭവൻ ഷാജോൺ, നിഷ സാരം​ഗ്, ഇന്ദ്രൻസ്, കുണ്ടറ ജോണി, ശ്രീജിത് രവി, പോളി വിൽസൺ എന്നിവരാണ്. ഛായാ​ഗ്രഹണം നീൽ ജി കുഞ്ഞ, എഡിറ്റിം​ഗ് ഷമീർ മുഹമ്മദ്