Categories
Film News

കണ്ണിൽ മിന്നും , മേപ്പടിയാനിലെ ആദ്യ വീഡിയോ​ഗാനമെത്തി

ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന മേപ്പടിയാൻ സിനിമയിലെ ആദ്യ വീഡിയോ ​ഗാനം റിലീസ് ചെയ്തു. കണ്ണിൽ മിന്നും എന്ന് തുടങ്ങുന്ന ​ഗാനരം​ഗത്ത് നിത്യജീവിതത്തിലെ നിരവധി സംഭവങ്ങളാണ് കാണിക്കുന്നത്. കാർത്തിക്, നിത്യ മാമ്മൻ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ജോ പോളിന്റെ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യം ഈണം നൽകിയിരിക്കുന്നു.

നവാ​ഗതനായ വിഷ്ണു മോഹൻ എഴുതി സംവിധാനം ചെയ്തിരിക്കുന്നു. കുടുംബചിത്രമാണിതെന്നാണ് റിപ്പോർട്ടുകൾ. ജയകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. അഞ്ജു കുര്യൻ ചിത്രത്തിൽ നായികയാകുന്നു.