Categories
Film News

അര്‍ജ്ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ്മ മെമ്പര്‍ രമേശന്‍ ഒമ്പതാംവാര്‍ഡ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

കഴിഞ്ഞ ദിവസം അര്ജ്ജുന്‍ അശോകന്റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ ടൊവിനോ തോമസ് പുറത്തിറക്കി. ശബരീഷ് വര്‍മ്മ, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും പോസ്റ്ററിലെത്തുന്നു. ശബരീഷ് വര്‍മ്മ സിനിമയില്‍ ക്രിയേറ്റീവ് കോര്‍ഡിനേറ്ററായുമെത്തുന്നു.

Happy Birthday bro Arjun Ashokan! 😊Glad to Launch This impressive First Look Poster of " Member Rameshan 9aam Ward "Best wishes to this promising and talented team 😍

Posted by Tovino Thomas on Monday, August 24, 2020

മെമ്പര്‍ രമേശന്‍ എഴുതി സംവിധാനം ചെയ്യുന്നത് എബി ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവരാണ്. ബോബന്‍ മോളി ടീം സിനിമ നിര്‍മ്മിക്കുന്നു. ബോബന്‍ ആന്റ് മോളി എന്റര്‍ടെയ്ന്‍മെന്റ് ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമ പൊളിറ്റിക്കല്‍ എന്റര്‍ടെയ്‌നര്‍ ആണ്.

ലഡു ഫെയിം ഗായത്രി അശോക് നായികയാകുന്നു. സാബുമോന്‍ അബ്ദുസമദ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജോണി ആന്റണി, സാജു കൊടിയന്‍, മാമുക്കോയ, മറീന മിഖായേല്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു. അണിയറയില്‍ എല്‍ദോ ഐസക് സിനിമാറ്റോഗ്രാഫര്‍, സംഗീതം കൈലാസ് മേനോന്‍. ദീപു ജോസഫ് എഡിറ്റര്‍.