സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ അടുത്ത സിനിമ തലൈവര്‍ 168 ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ശിവ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുക സണ്‍ പിക്ചേഴ്സ് ആണ്. താരനിര്ണ്ണയമുള്പ്പെടെയുള്ള പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ഖുശ്ബു അല്ലെങ്കില്‍ മീനയെ ചിത്രത്തില്‍ മുഖ്യവേഷത്തിലേക്ക് തിരഞ്ഞെടുക്കുമെന്ന് തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് മീനയെ അണിയറക്കാര്‍ ഫൈനലൈസ് ചെയ്തിരിക്കുന്നു. എന്നാല്‍ രജനീകാന്തിന്റെ ജോഡിയായാണോ താരമെത്തുകയെന്ന് കാര്യത്തില്‍ ്സ്ഥിരീകരണമില്ല. മീന സൂപ്പര്‍സ്റ്റാറിനൊപ്പം ബാലതാരമായി അന്‍പുള്ള രജനീകാന്ത് എന്ന് ചിത്രത്തിലും, മുതിര്‍ന്ന ശേഷം ജോഡിയായി യെജമാന്‍, വീര, മുത്തു എന്നീ ചിത്രങ്ങളിലും ഒന്നിച്ചിട്ടുണ്ട്.
തലൈവര്‍ 168 ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന ഒരു മാസ് എന്റര്ടെയ്നര് സിനിമയായിരിക്കും. അണിയറയില്‍ ശിവയുടെ കഴിഞ്ഞ പടം വിശ്വാസത്തിലെ അണിയറക്കാര്‍ തന്നെയായിരിക്കും. കമ്പോസര്‍ ഇമ്മാന്, ഡിഓപി വെട്രി, എഡിറ്റര്‍ റൂബന്‍ എന്നിവര്‍.