സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ അടുത്ത സിനിമ, തലൈവര്‍ 168 ഔദ്യോഗികപ്രഖ്യാപനം അടുത്തിടെയാണ് നടത്തിയത്. സംവിധായകന് ശിവ ഒരുക്കുന്ന സിനിമ സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി താരങ്ങളെ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് അണിയറക്കാര്‍. കീര്‍ത്തി സുരേഷ്, സൂരി, പ്രകാശ് രാജ് എന്നിവരെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു ഇതിനോടകം.
പ്രശസ്ത താരം ഖുശ്ബു സുന്ദര്‍, മീന എന്നിവരാണ് പുതിയതായി ടീമിലേക്കെത്തെന്നുവര്. രണ്ട് താരങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ആരായിരിക്കും സിനിമയിലെത്തുക എന്ന് സ്ഥിരീകരണമില്ലായിരുന്നു. എന്നാല്‍ വലിയ സര്‍പ്രൈസ് ആയി രണ്ട് പേരും, ഖുശ്ബു, മീന ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍.
ഖുശ്ബു, കുറച്ചുനാളുകളായി തമിഴ് സിനിമകളില്‍ അത്ര ആക്ടീവല്ല. അവരുടെ സ്വന്തം പ്രൊഡക്ഷനുകളില്‍ അതിഥിവേഷങ്ങളില്‍ മാത്രമാണെത്താറ്. മുഴുനീള കഥാപാത്രമായെത്തിയിട്ട് നാളെറെയായി. മുമ്പ് താരം രജനീകാന്തിനൊപ്പം അണ്ണാമലൈ, മന്നന്, പാണ്ഡ്യന് എന്നീ സിനിമകളില്‍ ഒന്നിച്ചിട്ടുണ്ട്. മീന ബാലതാരമായും മുതിര്‍ന്ന ശേഷം ജോഡിയായുമെല്ലാം സൂപ്പര്സ്റ്റാറിനൊപ്പമെത്തിയിട്ടുണ്ട്.
തലൈവര്‍ 168 ഗ്രാമീണപശ്ചാത്തലത്തില് കഥപറയുന്ന സിനിമയാണെന്നാണറിയുന്നത്. മീന, ഖുശ്ബു, കീര്‍ത്തി സുരേഷ് എന്നിവരില്‍ ആരായിരിക്കും സൂപ്പര്‍സ്റ്റാറിന്റെ ജോഡിയാവുക എന്നത് അറിയിച്ചിട്ടില്ല.