Categories
Film News

മേടമാസ : അല്‍മല്ലു ചിത്രത്തില്‍ നിന്നും ഒരു റൊമാന്റിക് ട്രാക്ക്

നമിത പ്രമോദിന്റെ പുതിയ സിനിമ അല്‍ മല്ലുവിലെ പുതിയ ഗാനം റിലീസ് ചെയ്തു. കെഎസ് ഹരിശങ്കര്‍, ശ്വേത മോഹന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ജോസഫ് ഫെയിം രഞ്ജിന്‍ രാജ് സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ബികെ ഹരിനാരായണന്‍ രചിച്ചിരിക്കുന്നു.നമിതയും പുതുമുഖതാരം ഫാരിസ് മജീദുമാണ് ഗാനരംഗത്തെത്തുന്നത്.

അല്‍ മല്ലു എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബോബന്‍ സാമുവല്‍ ആണ്. മുമ്പ് ജനപ്രിയന്‍, റോമന്‍സ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകേന്ദ്രീകൃത സിനിമയാണിത്. ഗള്‍ഫ് റീജിയണില്‍ ജോലി ചെയ്യുന്ന ഒരു യുവതി അനുഭവിക്കേണ്ടിവരുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. ജയ നടുവത്താഴത്ത്. ഡോ.രജിത് ആര്‍ എന്നിവര്‍ ചേര്‍ന്ന് കഥ എഴുതിയിരിക്കുന്നു.

സിനിമയുടെ ഭാഗമായി മിയ ജോര്‍ജ്ജ്, ലാല്‍, ഷീലു എബ്രഹാം, മിഥുന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രശ്മി ബോബന്‍, എന്നിവരുമെത്തുന്നു. ഒരു കൂട്ടം പുതുമുഖതാരങ്ങളും ചിത്രത്തിലുണ്ട്. അണിയറയില്‍ വിവേക് മേനോന്‍ ക്യാമറ, രഞ്ജിന്‍ രാജ് സംഗീതം, ദീപു ജോസഫ് എഡിറ്റിംഗ് എന്നിവരാണ്.

അല്‍ മല്ലു, സജ്‌ലിസ് മജീദ് മെഹ്ഫില്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നു.