Categories
Film News

മായകൊണ്ട് : മഞ്ജു വാര്യർ- സണ്ണിവെയ്ൻ സിനിമ ചതുർമുഖം ആദ്യഗാനം

മഞ്ജു വാര്യര്‍ സണ്ണി വെയ്ൻ ടീം ആദ്യമായി ഒന്നിക്കുന്ന പുതിയ സിനിമയാണ് ചതുർമുഖം. നവാഗതനായ കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്നൊരുക്കുന്ന സിനിമ ഹൊറർ ത്രില്ലർ ആണ്. സിനിമയിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. മായകൊണ്ട്, എന്ന് തുടങ്ങുന്ന ഗാനം ഡോൺ വിൻസന്‍റ് സംഗീതമൊരുക്കിയിരിക്കുന്നു. ശ്വേത മോഹൻ ആലപിച്ചിരിക്കുന്ന ഗാനത്തിന്‍റെ വരികൾ മനു മഞ്ജിത്തിന്‍റേതാണ്.

മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ത്രില്ലർ സിനിമയാണിത്. അലൻസിയർ , നിരഞ്ജന അനൂപ് എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു.

ചതുർമുഖം തിരക്കഥ അനിൽ കുമാർ, അഭയകുമാർ എന്നിവർ ഒരുക്കിയിരിക്കുന്നു. അഭിനന്ദൻ രാമാനുജം- ആമേൻ ഫെയിം ആണ് സിനിമാറ്റോഗ്രാഫർ. മനോജ് എഡിറ്റിംഗ്, ഡോൺ വിൻസന്‍റ് സംഗീതവും ഒരുക്കുന്നു.