Categories
Film News

മെയ് ഡേ: അമിതാഭ് ബച്ചനെ അജയ് ദേവ്ഗൻ സംവിധാനം ചെയ്യുന്നു

ബോളിവുഡ് സൂപ്പർതാരങ്ങളായ അജയ് ദേവ്ഗനും അമിതാഭ് ബച്ചനും ഒന്നിക്കുകയാണ്. മെയ് ഡേ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ലീഡ് റോൾ അവതരിപ്പിക്കുന്നതിനു പുറമെ സംവിധാനം ചെയ്യുന്നതും അജയ് ദേവ്ഗൻ ആണ്. മൂന്നാമത്തെ തവണയാണ് താരം സംവിധായകനാകുന്നത്. റൊമാന്‍റിക് കോമഡി സിനിമ യുമി ഓർ ഹം, ആക്ഷൻ ത്രില്ലർ ഷിവായ് എന്നിവയായിരുന്നു ആദ്യസിനിമകൾ.

ദേവ്ഗന്‍റെ പുതിയ ചിത്രത്തിൽ പൈലറ്റായാണ് താരമെത്തുകയെന്നാണ് റിപ്പോർട്ടുകൾ. ബച്ചൻ കഥാപാത്രത്തെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ഡിസംബറിൽ ചിത്രീകരണം തുടങ്ങാൻ പ്ലാൻ ചെയ്യുന്നു. ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പ്രൊജക്ട് പ്രഖ്യാപിച്ചുകൊണ്ട കുറിച്ചത്,

അജയ് ദേവ് ഗൻ, അമിതാഭ് ബച്ചൻ ടീം മുമ്പ് ആഗ്, സത്യഗ്രഹ, കാക്കി, ടീൻ പാട്ടി, മേജർ സാബ് തുടങ്ങിയ സിനിമകളിൽ ഒന്നിച്ചിട്ടുണ്ട്.