വിജയുടെ മാസ്റ്റര്‍ ജനുവരിയില്‍ പൊങ്കല്‍ അവധിക്ക് റിലീസിനൊരുങ്ങുകയാണ്. സാധാരണ പ്രേക്ഷകരും ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് സിനിമ കാത്തിരിക്കുന്നത്. വിജയ്, ലോകേഷ് കനകരാജ് ടീമിന്റെ സിനിമയില്‍ വിജയ് സേതുപതി, മാളവിക മോഹനന്, ശന്തനു ഭാഗ്യരാജ്, അര്ജ്ജുന് ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ആന്‍ഡ്രിയ ജറാമിയ സിനിമയില്‍ മുഖ്യവേഷത്തിലെത്തുന്നു. ഇതുവരെയും അണിയറക്കാര്‍ ഇവരുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ക്യാരക്ടര്‍ പോസ്റ്ററുകളിലോ ടീസറിലോ ഇവര്‍ എത്തിയിരുന്നില്ല. ഓഡിയോ ലോഞ്ചിലും താരം എത്തിയിരുന്നില്ലെങ്കിലും വിജയ് പ്രസംഗത്തിനിടെ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആന്‍ഡ്രിയയുടെ പിറന്നാള്‍ ദിനത്തില്‍ ആദ്യമായി മാസ്റ്റര്‍ ടീം അവരുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടു. വിജയ്- ആന്‍ഡ്രിയ ടീം ഒരുമിച്ചെത്തുന്ന പോസ്റ്റര്‍ റിലീസ് ചെയ്തു.