Categories
Film News

മാസ്റ്റര്‍ ദീപാവലിയ്‌ക്കോ പൊങ്കലിനോ മാത്രമേ തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയുള്ളൂവെന്ന് നിര്‍മ്മാതാവ്

മാസ്റ്റര്‍ നിര്‍മ്മാതാവ് സേവിയര്‍ ബ്രിട്ടോ ഒരിക്കല്‍ കൂടി അറിയിച്ചിരിക്കുകയാണ് സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുകയില്ലെന്ന്. കൊറോണ വ്യാപനസാഹചര്യം മൂലം നീട്ടിവച്ച റിലീസ്, 2020 ദീപാവലിയ്‌ക്കോ പൊങ്കലിനോ 2021ലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

തമിഴ് മാഗസീന് പുതിയതായി നല്‍കിയ അഭിമുഖത്തില്‍ വിജയ് നായകനായെത്തുന്ന മാസ്റ്റര്‍ സിനിമയെ കുറിച്ച് പറഞ്ഞത്.

മാസ്റ്റര്‍ തിയേറ്ററുകൡ മാത്രമായിരിക്കും റിലീസ് ചെയ്യുക. എല്ലാം നോര്‍മലാവും വരെ കാത്തിരിക്കാന്‍ തയ്യാറാണ്. 2020 ദീപാവലി അല്ലെങ്കില്‍ 2021 പൊങ്കലിനായി കാത്തിരിക്കുകയാണ്.

ആമസോണ്‍ പ്രൈം ചിത്രത്തിന് 125കോടി ഓഫര്‍ ചെയ്തതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ലളിത് ഇക്കാര്യം നിഷേധിക്കുകയാണുണ്ടായത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററില്‍ വിജയ് കോളേജ് പ്രൊഫസറായാണെത്തുന്നത്. വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുന്നു. മാളവിക മോഹനന്‍,രജനീകാന്തിന്റെ പേട്ടയിലൂടെ എത്തിയ താരം നായികയാകുന്നു. ആന്‍ഡ്രിയ ജര്‍മിയ പ്രധാന കഥാപാത്രമായെത്തുന്നു.

അറ്റ്‌ലിയുടെ ബിഗില്‍ ആയിരുന്നു വിജയുടെ അവസാനസിനിമ. അച്ഛനായും മകനായും ഇരട്ടവേഷത്തില്‍ താരമെത്തിയ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു.2019ല്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് സിനിമയുമാണിത്.

വിജയ് അടുത്ത സിനിമയ്ക്കായി ഏആര്‍ മുരുഗദോസിനൊപ്പം ചേരുന്നു. സുധ കൊംഗാരയ്‌ക്കൊപ്പം താരമെത്തുന്നുവെന്ന വാര്‍ത്തകളും വരുന്നുണ്ട്.