Categories
Film News

മാസ്റ്റര്‍ : വിജയ് കഥാപാത്രത്തിന്റെ പേര് ജോണ്‍ ദുരൈരാജ്

വിജയ് ചിത്രം മാസ്റ്റര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലാണ്. ഏപ്രില്‍ 9ന് സിനിമ റിലീസ് ചെയ്യാനിരുന്നതാണ്, എന്നാല്‍ കോവിഡ് 19 വ്യാപനത്തോടനുബന്ധിച്ചുളള പ്രതിസന്ധിയാല്‍ റിലീസ് നീട്ടാനാണ് സാധ്യത. വിജയ് കഥാപാത്രത്തിന്റെ പേര് ജോണ്‍ ദുരൈരാജ അഥവ ജെഡി ആണെന്നാണ് പുതിയ വാര്‍ത്തകള്‍. ഒരു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പ്രൊഫസറും സ്റ്റുഡന്റ് അസോസിയേഷന്‍ ഡീനുമാണ് കഥാപാത്രം.
ഗൗരി കിഷന്‍, ശന്തനു ഭാഗ്യരാജ്, രമ്യ സുബ്രഹ്മണ്യം എന്നിവര്‍ വിദ്യാര്‍ത്ഥികളായെത്തുന്നു. മാളവിക മോഹനന്‍ നായിക കഥാപാത്രം അവതരിപ്പിക്കുന്നു. കോളേജ് ഭാഗങ്ങള്‍ ന്യൂഡല്‍ഹിയിലാണ് ചിത്രീകരിച്ചത്.

ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന മാസ്റ്റര്‍ വിജയ് ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രത്തെയാണ് നല്‍കുകയെന്നാണ് അണിയറക്കാര്‍ പറയുന്നത്. അനിരുദ്ധ് സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടികഴിഞ്ഞു. 12 ട്രാക്കുകളുണ്ട് സിനിമയില് അതില്‍ 8എണ്ണം ഇതിനോടകം റിലീസ് ചെയ്തുകഴിഞ്ഞു.